മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പായിപ്ര ഗവ. യുപി സ്കൂളില്‍ ഗാന്ധി അനുസ്മരണവും ഗാന്ധി സമാധാന വൃക്ഷ തൈകള്‍ നടലും സ്കൂള്‍ ശുചീകരണവും നടന്നു. നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ഗാന്ധി സമാധാന വൃക്ഷ തൈകള്‍ സ്കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടിക്കും തുടക്കമായി.
വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന് വൃക്ഷ തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സക്കീര്‍ ഹുസൈന് ഗാന്ധി ജയന്തി സന്ദേശം നല്കി. പിടിഎ വൈസ് പ്രസിഡന്റ് നസീമ സുനില്‍ അധ്യക്ഷത വഹിച്ചു. എച്ച് എം ഇന്‍ ചാര്‍ജ് കെഎം നൗഫല്‍, പിടിഎ അംഗം പിഎം നവാസ്, എല്‍ദോസ് മാത്യു, സിഎ രാജേഷ് എന്നിവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരണവും നടന്നു.