മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജേഷ് കോളരിക്കല്‍ ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാലയങ്ങളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളിലെ നേത്രവൈകല്യം പരിഹരിക്കുന്നതിന് ആവശ്യമായ ക്യാമ്പുകളും ആവശ്യമായവര്‍ക്ക് കണ്ണടകളും തുടര്‍ച് ചികിത്സകളും നല്‍കുക എന്നത് ഈ വര്‍ഷത്തെ മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്റെ മുഖ്യപദ്ധതിയാണെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക മാലിന്യനിര്‍മാര്‍ജന പരിപാടികളുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക അവയവദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ യൂണിഫോമുകള്‍ വിതരണം ചെയ്യുക തുടങ്ങി നിരവധി പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജഗന് ജെയിംസ് പ്രസിഡന്റ് ബിജു കെ തോമസ് സെക്രട്ടറി വര്‍ഗീസ് നിരവത്ത് ട്രഷറര്‍ എന്നിവര്‍ സ്ഥാനം ഏറ്റു. യോഗത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ ആര് ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ബിനോയ് മത്തായി മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് റീജിയന് ചെയര്മാന് രാജീവ് മേനോന്, ജോസ് വര്‍ക്കി കാക്കനാട്, വി.പി . സുരേഷ്, കുക്കു മത്തായി, വര്‍ഗീസ് നിരവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.