മൂവാറ്റുപുഴ: ആടിയും പാടിയും ആഘോഷങ്ങളുമായി മൂവാറ്റുപുഴയില്‍ പ്രവേശനോത്സവം. നവാഗതരായ കുരുന്നുകള്‍ക്ക് കളിപ്പാവകളും സമ്മാന പൊതികളും നല്കി സ്വീകരിച്ച് രണ്ടാര്‍കര എസ്എബിടിഎം സ്കൂള്‍. സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച വര്ണ്ണപ്പാവകളാണ് കുട്ടികള്‍ക്ക് നല്‍കിയത് മനേജര്‍ എം.എം അലിയാര് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്സണ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ മെമ്പര്‍ അഷറഫ് മൈതീന്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ എം ഷക്കീര്‍, ഹെഡ്മിസ്ട്രസ്സ് എംഎ ഫൗസിയ, പിടിഎ പ്രസിഡന്റ് ഷെഫീഖ് എം, വൈസ് പ്രസിഡന്റ് ജാഫര്‍ സര്, എംപിടിഎ പ്രസിഡന്റ് റംസീന, അധ്യാപകരായ റിയാസ് പി.എ, അമ്പിളി എം കെ, രഞ്ചു, സഫിയ എന്നിവര്‍ സംസാരിച്ചു. നവാഗതരായ കുട്ടികള്‍ക്ക് കളിപ്പാവകളള് നല്‍കുന്നതിലൂടെ സ്കൂളിനോട് തല്പര്യം ജനിപ്പിക്കാനും ഗൃഹാന്തരീക്ഷത്തില്‍ നിന്നുള്ള മാറ്റവുമായി പൊരുത്ത പെടാനും കുട്ടികളെ സഹായിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.
മുളവൂര്‍ എംഎസ്എം സ്കൂളില്‍:
മുളവൂര്‍ എംഎസ് എം സ്കൂളില്‍ പ്രവേശനോല്‍സവം നടത്തി. നവഗാതരായ കുട്ടികള്‍ക്ക് കീരീടവും സമ്മാന പൊതികളും നല്കി സ്വികരിച്ചു. പ്രശസ്ത മാന്ത്രികന് പ്രഫ: അന്ത്രു പെരുമറ്റം അവതരിപ്പിച്ച മാജിക്ക്ഷോ കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സീതി മുളാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി അബ്രാഹം പ്രവേശനോല്‍സവം ഉല്‍ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഇ.എം. സല്‍മത്ത് സ്വാഗതം പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ഇ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. സൗജന്യ പാഠപുസ്തക വിതരണോദ്ഘാടനം പി.റ്റി.എ പ്രസിഡന്റ് കെ.പി. ഷമീര്‍ നിര്‍വഹിച്ചു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം എം എസ് എം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അലി മുളാട്ടും, നവാഗതര്‍ക്കു സമ്മാനം വിതരണോദ്ഘാടനം എം.എസ്.എം. ട്രസ്റ്റ് ട്രഷറര്‍ കുഞ്ഞു മുഹമ്മദ് മുളാട്ടും നിര്‍വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ അസ്ലി നിഷാദ് ,ഫാറൂഖ് മാസ്റ്റര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഷീജ മോള് കെ എം, ഷഹനാസ വി എം എന്നിവര്‍ സംസാരിച്ചു.
കോ-ഓപ റേറ്റീവ് പബ്ലിക് സ്കൂളില്‍:
സഹകരണ മേഖലയില്‍ 20 വര്‍ഷം പിന്നിട്ട മൂവാറ്റുപുഴയിലെ ഏക വിദ്യാലയമായ മൂവാറ്റുപുഴ കോ-ഓപറേറ്റീവ് പബ്ലിക് സ്കൂളില്‍ പ്രവേശനോത്സവം വേറിട്ട അനുഭവമായി.പൊതു വിദ്യാലയങ്ങളിലെന്ന പോലെ വാദ്യമേളങ്ങള്‍ വര്‍ണ്ണശബളമായി നവാഗതരെ സ്വാഗതം ചെയ്തു. ആഘോഷ പരിപാടികള്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കോ-ഓപറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടോമി ജോണ്‍ കളമ്പാട്ടുപറമ്പില്‍ അധ്യക്ഷനായി. കെ പി രാമചന്ദ്രന് ,അഡ്വ.എം എസ് അജിത്ത്, പ്രധാനാധ്യാപിക കെ ആര് ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.
തൃക്കളത്തൂര്‍ ഗവ.എല്‍.പി ബി.സ്കൂള്‍:
2022-23 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഒരു നാടിന്റെ തന്നെ ഉല്‍സവമാക്കി മാറ്റിയ സന്തോഷത്തിലാണ് നാട്ടുകാരും അധ്യാപകരും ജഠഅ കമ്മറ്റിയംഗങ്ങളും. ചെണ്ടമേളത്തോടുകൂടി വര്‍ണശബളമായ ഘോഷയാത്രയാണ് നടത്തിയത്. അഞ്ഞൂറോളം പേര് പങ്കെടുത്തു. ഇത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. PTA പ്രസിഡന്റ് റഷീദ് KK അധ്യക്ഷനായ യോഗത്തില്‍ ഹെഡ്മാസ്റ്റര് ജഅ സലിം സ്വാഗതം പറഞ്ഞു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് MC വിനയന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ BPC ആനി ജോര്‍ജ് പാഠപുസ്തക വിതരണം നടത്തി. മൂവാറ്റുപുഴ ഉപജില്ലയില്‍ ഗവ. പ്രൈമറി സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് ഈ വിദ്യാലയത്തിലാണ്.
നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗ് വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികളായ വെളിയത്ത് മനോജ് വര്‍ക്കി, മാത്യൂസ്. കെ.കോര.,റെജി കരുമാലക്കോട്ടില് ,അഫ്സല് സെബാമെഡ്,ഗീവര്‍ഗീസ് ,ജാബിര്‍ (കെന്റ്സ് ഓഡിറ്റോറിയം) എന്നിവരാണ് ബാഗ് സ്പോണ്സര് ചെയ്തത്.. കലവറ കാറ്ററിംഗിന്റെ നേതൃത്വത്തില്‍ പായസം ഉള്‍പ്പെടയുള്ള വിഭവസമൃദ്ധമായ സദ്യ എല്ലാവര്ക്കും നല്കി. സ്കൂള്‍ പി.ടി. എ. കമ്മിറ്റി അംഗങ്ങളായ പ്രജീഷ്, ജോഷി, ബേസില്‍, അഞ്ജു, സോഫി മാര്ട്ടിന് മാതൃസംഗമം ചെയര്‍പേഴ്സണ്‍ സ്നേഹ ജോയി,സുബിത, രശ്മി ദാസ് തുടങ്ങിയവരും അധ്യാപകരായ ബീന കെ മാത്യു, ജിഷ, ഭാഗ്യലക്ഷ്മി, നിഷാമോള്‍, ബുഷറ, അഞ്ജു സഹല്‍ അലി,രജിത,സോജ,മായ,വിജയ എന്നിവരും സ്കൂളും ഹാളും മുറ്റവും പരിസരവും എല്ലാം കുരുത്തോലകള്‍ കൊണ്ടും വര്ണപ്പേപ്പറുകള് കൊണ്ടും അലങ്കരിച്ച് മനോഹരമാക്കി.
സമാപനത്തോടനുബന്ധിച്ച് കൊച്ചിന് പാണ്ഡവാസ് അവതരിപ്പിച്ച നാടന്‍ പാട്ടുകളിലൂടെ, രജീഷ് മുളവുകാട്, ശ്യാം പറവൂര്‍ എന്നിവര്‍ കുട്ടികളുടെ ഹരമായി മാറി. ഈ പരിപാടിക്ക് ഹെഡ്മാസ്റ്റര് പി എ സലിം, ജഠഅ പ്രസിഡന്റ് റഷീദ് കെ.കെ എന്നിവര്‍ നേതൃത്വം നല്കി.. ഭാഗ്യലക്ഷ്മി ടീച്ചര്‍ നന്ദി രേഖപ്പെടുത്തിയതോടെ പ്രവേശനോല്സവപരിപാടികള്ക്ക് സമാപനം കുറിച്ചു.
പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍:
പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് മൂവാറ്റുപുഴ ഉപജില്ലാതല പ്രവേശനോത്സവം നടത്തി. കോവിഡ് കാലത്തെ അടച്ചിരിപ്പിനും വിരസതയ്ക്കും ശേഷം സ്കൂളിലേക്ക് എത്തിയ നവാഗതരെ, ജനപ്രതിനിധികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ചെണ്ടമേളത്തോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന ഉപജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എന്‍ അരുണിനെ ആദരിച്ചു. പി.ടി.എ.പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, ഡി.ഇ.ഒ. വിജയ ആര്, എ.ഇ ഒ ജീജാ വിജയന് ,ബി പി ഒ ആനി ജോര്‍ജ്ജ്, ഉല്ലാസ് ചാരുത ,പ്രിന്‍സിപ്പാള്‍ സന്തോഷ് ഹെഡ്മിസ്ട്രസ് ഷൈല കുമാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.