കരുനാഗപ്പള്ളി: തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാല് ലേബര്‍ കോഡ് അടിയന്തരമായി പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും യു.ഡബ്ല്യു.ഇ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ: സവിന്‍ സത്യന്. യു.ഡബ്ല്യു.ഇ.സി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ലാലാജി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു. കെപിസിസി ഭാരവാഹികളായ ആര് രാജശേഖരന്, എം അന്‍സാര്‍, എല്‍.കെ ശ്രീദേവി, ബിന്ദു ജയന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.അജയകുമാര്‍, യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന് ജി.നാഥ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുനമ്പത്ത് വഹാബ്, നജീബ് മണ്ണേല്‍, എന്‍ സുബാഷ് ബോസ്, എന്‍ രമണന്, പെരുമാനൂര്‍ രാധാകൃഷണന്, മുനമ്പത്ത് ഗഫൂര്‍, സുരേഷ് പനകുളങ്ങര, എം.കെ വിജയഭാനു, ബിനോയ് കരിമ്പാലില്‍, അമ്പിളി ശ്രീകുമാര്‍, കെ.കെ.സലാഹുദ്ദീന്, ബി.രാജീവന്, കാര്ത്തികേയന്, ഫിലിപ്പ് മാത്യു ,നാസര്‍ പുളിക്കല്‍, ദിലീപ്, മോഹനന്, മോളി സുരേഷ്, സുനില്‍കുമാര്‍, ഇസഹാക്ക്, മായാദേവി ,വിനോദ് എസ്.കെ ,നിസാര്വാണിയന്റയ്യത്ത്, തൊടിയൂര്‍ കുട്ടപ്പന്, രാജന് പിള്ള കൊപ്പാറ സി.വി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.