നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംയുക്ത ബോര്‍ഡര്‍ മീറ്റിംഗ് സംഘടിപ്പിക്കും. മാര്‍ച്ച് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മീറ്റിംഗ് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു.
ജില്ലാ പോലീസ് മേധാവികള്‍, വനം വകുപ്പ്, എക്സൈസ്, ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ (പാലക്കാട്, കോയമ്പത്തൂര്‍, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തും. അതിര്‍ത്തി കടന്നുള്ള മദ്യം കടത്തല്‍, ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തല്‍, അനധികൃത പണമിടപാടുകള്‍ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.