കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്റ ജയിംസ് മത്സരിക്കും. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിനിയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് തില്ലങ്കേരി ഡിവിനില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഐഎം മുന്‍ ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഈ മാസം 21നാണ് വോട്ടെടുപ്പ്.