മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. കര്‍ഷക പ്രാധാന്യമുള്ള പഞ്ചായത്തായ ആവോലി ഡിവിഷനില്‍ കര്‍ഷകര്‍ക്ക് പ്രയോജനരമായ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റ പര്യടനം. സാധാരണക്കാരായ വോട്ടര്‍മാര്‍ ഉല്ലാസ് തോമസിന് പൂര്‍ണ പിന്തുണയുമായി ഒപ്പം ചേര്‍ന്നിട്ടുണ്ട്.
വോട്ടുറപ്പിച്ച് ഉല്ലാസ്
മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളമായി മാറി:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളമായി മാറിയതായി വാഹന പര്യടനം ഉദ്ഘാടനം ചെയ്ത് സംസരിച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. അവര്‍ക്കായി വാതില്‍ തുറന്നിട്ടുള്ള ഭരണമാണിപ്പോള്‍ നടക്കുന്നത്. സ്വര്‍ണം- ലഹരി മാഫിയ സംഘത്തിന്റെ ആസ്ഥാനമായ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവര്‍ അഴിക്കുള്ളിലായി. ഇനി മൂന്നാമന്റെ ഊഴമാണന്നും എല്‍ദോസ് കുന്നപ്പിള്ളി വിമര്‍ശിച്ചു. പര്യടനം തുടങ്ങി ദിവസങ്ങള്‍ കൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിച്ചതായി ഉല്ലാസ് തോമസ് പറഞ്ഞു. ചുരുങ്ങിയ ദിവസം കൊണ്ട് പ്രദേശത്തെ വോട്ടര്‍മാരെ എല്ലാവരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാണ് ഉല്ലാസ്.
ബ്ലോക്ക് പഞ്ചായത്ത് ആരക്കുഴ ഡിവിഷന് സ്ഥാനാര്‍ത്ഥികളായ ജോസ് പെരുമ്പള്ളി കുന്നേല്‍, കെ. ജി. രാധാകൃഷ്ണൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂര്‍, ഐഎന്റ്റിയുസി റീജ്യണല്‍ ചെയര്മാന് ജോണ്‍ തെരുവത്ത്, ഷാജി പുളിക്കതടം, ജോര്‍ജ്ജ് മാത്യു, ബേബി ജോണ്‍, പിഎം മാത്യു, അജീഷ് ജോസ്, അമല്‍ജിത്ത്, ജിബി നെല്ലൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമനമോഹന്, ബിജു തോട്ടുപുറം, ജിജു ഓണാട്ട്, ദീപ്തി സണ്ണി, ബീന ഷിബു, ഷീജ അജി, സുനിത വിനോദ്, ജോമോന് തൊട്ടിയില്‍, ജയ്മോന് ജയിംസ്, വിഷ്ണു ബാബു, ജാന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് 6 ന് ആറൂര്‍ ടോപ്പില്‍ നടന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നേതാവ് സയ്യിദ് സക്കീര്‍ തങ്ങള്‍ മുഖ്യപ്രഭാക്ഷണം നടത്തി. വിവിധ സ്വീകരണ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികളും യുഡിഎഫ് നേതാക്കളും പങ്കെടുത്തു.