കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം റവന്യൂ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം കളമശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയതായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു.സംസ്ഥാന തലത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. കുട്ടികള്‍ നല്ല മനുഷ്യരായി വളരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങില്‍ അധ്വക്ഷനായിരുന്നു. കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ.എന്‍ മധുസൂദനന് അക്ഷരദീപം തെളിയിച്ചു. കളമശേരി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സീമ കണ്ണന് മുഖ്യ പ്രഭാഷണം നടത്തി.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ്പെറ്റ് ജേക്കബ് സന്ദേശം നല്കി. കളമശേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സല്‍മ അബൂബക്കര്‍ കൈത്തറി യൂണിഫോം വിതരണവും മുന്‍സിപ്പാലിറ്റി ജില്ലാ പ്ലാനിങ് ബോര്‍ഡ് മെമ്പറും കൗണ്‍സിലറുമായ ജമാല്‍ മണക്കാടന് പഠനോപകരണ വിതരണവും നിര്‍വഹിച്ചു.
കളമശ്ശേരി മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.എച്ച് സുബൈര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അന്‍വര്‍ കുടിലില്‍, ടി.എ ഹസനാര്, എറണാകുളം റവന്യൂ ജില്ലാ റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ കരീം, എറണാകുളം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി. ജി അലക്സാണ്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എറണാകുളം റവന്യൂ ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, ആലുവ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.സി കൃഷ്ണകുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ജി.എസ് ദീപ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്വപ്ന ജെ നായര്‍, ആലുവ വിദ്യാഭ്യാസ ജില്ല സീനിയര്‍ സൂപ്രണ്ട് എം.ആര് അനില്‍ രാജന്, കെ.വി ബിന്ദു, എറണാകുളം റവന്യൂ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സോളി വര്‍ഗീസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആര്.എസ് സോണിയ, കളമശേരി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരായ എസ്.മായാദേവി, ഡി.വി ബിന്ദു, ഹെഡ് മാസ്റ്റര്‍ കെ.പി പ്രവീണ്‍കുമാര്‍ , പി.ടി.എ പ്രസിഡന്റ് ജബ്ബാര്‍ പുത്തന്‍വീട്, വൈസ് പ്രസിഡന്റ് പി.എം. നജീബ്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് കെ.എ ഷമീര്‍ , പ്രോഗ്രാം കണ്‍വീനര്‍ രഞ്ജിത് മാത്യു, കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ, അധ്യാപക സംഘടന പ്രതിനിധികളായ ടി.യു സാദത്ത്, ഏല്യാസ് മാത്യു, എം.പി രൂപേഷ്, പി.എ റഹിം, എം. ജോസഫ് വര്‍ഗീസ്, എ. എ മനാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.