മൂവാറ്റുപുഴ: ലക്ഷദ്വീപിലെ സാംസ് ക്കാരിക അധിനിവേശത്തിനെതിരെ മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകളില്‍ അക്ഷര കൂട്ടായ്മയിലൂടെ പ്രതിഷേധ സംഗമം. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത് നേതൃസമതികളുടെ ആഭിമുഖ്യത്തില്‍ അക്ഷര കൂട്ടായ്മ സംഘടിപ്പിച്ചു . മൂവാറ്റുപുഴ താലൂക്ക് ആസ്ഥാനത്ത് കുമാരനാശാന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അക്ഷര കൂട്ടായ്മ കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ല ലൈബ്രറി കൗണ്‍സില്‍ ജൊയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.കെ.സോമന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി , കുമരനാശാന്‍ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപി നാഥ്, മുന്‍ നഗരസഭ കൗണ്‍സിലര്‍ സിന്ധു ഷൈജു, ലൈബ്രറി വൈസ് പ്രസിഡന്റ് അജേഷ് കോട്ടമുറിക്കല്‍, ജി.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പാലക്കുഴ മാറിക പബ്ലിക് ലൈബ്രറിയില്‍ നടന്ന അക്ഷര കൂട്ടായ്മ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്തു.
കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ അക്ഷര കൂട്ടായ്മക്ക് പഞ്ചായത്ത് നേതൃ സമതി കണ്‍വീനര്‍ മാരായ ഇ.എസ്. ഹരിദാസ് പായിപ്രയിലും, വാളകത്ത് എം.എ.എല്‍ദോസും, മാറാടിയില്‍ പി.ജി. ബിജുവും, ആരക്കുഴയില്‍ ബാബുപോളും , കല്ലൂര്‍ക്കാട് കെ.കെ.ജയേഷും, ആയവനയില്‍ പോള്‍ സി.ജേക്കബും, മഞ്ഞള്ളൂരില്‍ ഇ.കെ. സുരേഷും, പിറവത്ത് വി.ടി. യോഹന്നാനും, പാമ്പാക്കുടയില്‍ സി.ടി.ഉലഹന്നാനും, ഇലഞ്ഞിയില്‍ കെ.ജെ. സെബാസ്റ്റ്യനും, തിരുമാറാടിയില്‍ വര്‍ഗീസ് മാണിയും, കൂത്താട്ടുകുളത്ത് പി.കെ. വിജയനും, രാമമംഗലത്ത് ശിവരാമനും, മണീട് പി.ബി.രതീഷും, വാഴപ്പിള്ളിയില്‍ വി.ആര്.എ ലൈബ്രറി പ്രസിഡന്റ് കെ.ആ. വിജയകുമാറും അക്ഷര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപിനെ രക്ഷിക്കുക, ദ്വീപിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തുക എന്നീ സന്ദേശം എഴുതിയ പോസ്റ്റര്‍ പിടിച്ചായിരുന്നു അക്ഷര കൂട്ടായ്മ സംഘടിപ്പിച്ചത്.