മൂവാറ്റുപുഴ: കാലങ്ങളായി മുടങ്ങി കിടന്ന ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാവുന്നു. ടൗണ്‍ വികസനത്തിന് സ്ഥലം ഏറ്റെടുപ്പിനായി മാത്രം 4.10 കോടി രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ഒരു കൊല്ലമായി സര്‍ക്കാരില്‍ എംഎല്‍എ നടത്തിയ നിരന്തരമായ ഇടപെടലിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചത്.
ഫണ്ട് കെ.ആര്.എഫ്.ബിക്ക് കൈമാറിയതായി എം എല്‍ എ പറഞ്ഞു. ഇതോടെ പണം നല്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാവും. സ്ഥലങ്ങള്‍ ഏറ്റെടുക്കല്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷികുന്നതെന്ന് എംഎല്‍എ പറഞ്ഞു.
രാജഗിരി ഔട്ട് റീച്ച് നടത്തിയ സാമൂഹിക ആഘാത പഠന ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടെ തുടര്‍ച്ചയായാണ് ഫണ്ട് അനുവദിച്ചത്.
പണം ഇല്ലാതായതോടെ ചില സ്ഥലങ്ങളുടെ ഏറ്റെടുപ്പ് നടപടികള്‍ നിലച്ചതോടെ നഗര വികസനം തടസപ്പെടുകയായിരുന്നു. നഗര വികസനത്തിനു തടസമായി നിന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ മാത്രമായാണ് പണം അനുവദിച്ചത്.