മൂവാറ്റുപുഴ: ജനകീയാസൂത്രണത്തിന്റെ 25ാം വാര്ഷീകത്തില് ഈ വിഷയത്തെ മുന്‍നിര്‍ത്തി ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വലിയൊരു ചരിത്ര ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കുമാരനാശാന് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മവാറ്റുപുഴ താലൂക്ക് തല ജനകീയ വികസന വിജ്ഞാനോത്സവം എസ്.എന്‍.ഡി.പി ഹൈസ്ക്കൂള് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന് ജനകീയ ആസൂത്രണത്തിന്റെ ചരിത്ര വഴികള്‍ എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ജോസ് കരിമ്പന, ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി..കെ വിജയന് മാസ്റ്റര്‍, താലൂക്ക് എക്സിക്യൂട്ടീവ് മെമ്പര്‍ സിന്ധു ഉല്ലാസ്, കുമാരനാശാന് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് 12ന് ക്വസ്സ്, മോണോആക്ട്, സ്കിറ്റ് അവതരണം എന്നിവയുടെ മത്സരം നടന്നു. വൈകിച്ച് നടന്ന സമാപന സമ്മളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമതി ചെയര്മാന് കെ.എന്‍. മോഹനന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ആര്. രാഗേഷ് സമ്മാന ദാനം നിര്‍വ്വഹിച്ചു.