നീണ്ടൂരില്‍ മില്ലുടമകള്‍ നെല്ലിന് കൂടുതല്‍ കിഴിവ് ചോദിച്ചതിനെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കര്‍ഷകര്‍ പ്രതിഷേധിച്ചു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കര്‍ഷക സമിതി പാടി ഓഫീസ് ഉപരോധിച്ചു. അപ്പര്‍ കുട്ടനാടന്‍ മേഖലകളായ കല്ലറ, നീണ്ടൂര്‍, കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്.
ആര്‍പ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശമിച്ചത്. നെല്ലിന്റെ ഈര്‍പ്പം അളക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ശരിയായ മാര്‍ഗങ്ങള്‍ പാലിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. മില്ലുടമകളെ സഹായിക്കാനാണിതെന്നും ഇവര്‍ പറയുന്നു.
പ്രശ്നം പരിഹരിക്കുന്നതിന് നീണ്ടൂരില്‍ സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടന്നു. ജില്ല കലക്ടറും വകുപ്പ് മന്ത്രിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.