കൊച്ചി രണ്ടര പതിറ്റാണ്ടിലേറെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ചാരിതാര്‍ത്ഥ്യവുമായി ജില്ലാപഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞു. പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലും ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും നടത്തിയ ആത്മാർത്ഥതയോടും അർപ്പണ മനോഭാവത്തോടെയുമുള്ള കൃത്യനിർവഹണത്തെ മുൻനിർത്തി സർക്കാർ ജോസഫ് അലക്സാണ്ടർക്ക് സദ്സേവന പത്രിക നൽകി ആദരിച്ചു.
2001ല്‍ ആലപ്പുഴ ജില്ലയിലെ പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ ജോലിയില്‍ പ്രവേശിച്ചത് മുതല്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം ഈ മാസം അവസാനിക്കുമ്പോള്‍ ഫ്ളാഷ് ബാക്കിലേയ്ക്ക് കണ്ണോടിച്ചാല്‍ ചുവപ്പു വരകള്‍ വീഴാത്ത പ്രവര്ത്തികാലങ്ങള്.
മേടിക്കുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ആത്മാര്പ്പണത്തോടുള്ള ജീവിതം.പ്രവര്‍ത്തിയിലെ കാര്‍ക്കശ്യ ,കൃത്യനിഷ്ഠത ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം സര്‍ക്കാരിലേയ്ക്ക് അടയക്കണ്ട നികുതി പിരിവില്‍ നൂറുമേനി നേടി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 2003 – 2004,2004-05, 2005-2006 , വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും 100% നികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ പരിമിതമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തി ഓഫീസ് ആധുനികവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്കി ആലപ്പുഴ ജില്ലയില്‍ ജീവനക്കാര്‍ക്കും സൗകര്യപ്രദവും കൂടുതല്‍ മേന്മയുള്ളതുമായ ക്യൂബിക്കിള്‍ സംവിധാനവും മറ്റ് സൗകര്യങ്ങളും (കടഛ മോഡലില്‍ രണ്ടാമതായി ചെയ്യുന്നത് അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലാണ് അതിന് ചുക്കാന്‍ പിടിച്ചത് ജോസഫ് അലക്സാണ്ടറായിരുന്നു.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ പ്ലാന്‍ ക്ലര്‍ക്ക് ആയിരിക്കെഏതാണ്ട് മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതനായി 98 % ശതമാനം പദ്ധതി തുക ചെലവഴിക്കുന്നതിന്ന്നതിന് കഴിഞ്ഞു (2011 2012. ) ആ വര്‍ഷം സംസ്ഥാനത്ത് തന്നെ വിരലില്‍ എണ്ണാവുന്ന പഞ്ചായത്തുകളാണ് ഈ നേട്ടം കൈവരിച്ചത്. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് ആയും ഹെഡ് ക്ലര്‍ക്കായും രണ്ട് കാലഘട്ടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഈ അവസരത്തില്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് അന്യാധീനപ്പെട്ട വസ്തുവകകള്‍ പ്രസിഡന്റിന്റെ പൂര്‍ണമായ പിന്തുണയോടുകൂടി കണ്ടെത്തുകയും അവയ്ക്ക് വില്ലേജില്‍ വസ്തുക്കരം അടയ്ക്കുകയും അങ്ങനെ ആസ്തി നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്തതിനു പിന്നിലും ഇദ്ദേഹത്തിന്റെ പരിശ്രമം എളുതല്ല.
തൈക്കാട്ടുശ്ശേരി കായലിന്റെ കരയില്‍ പഞ്ചായത്തിന് സ്വന്തമായുള്ള ഭൂമിയില്‍ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിന് ഭരണസമിതി യോടൊപ്പം നിന്ന് ഉത്സാഹപൂര്‍വ്വം പരിശ്രമിക്കുകയും സ്ഥലം എംഎല്‍എയെ സന്ദര്‍ശിച്ച് പദ്ധതി അവതരിപ്പിക്കുകയും സര്‍ക്കാരില്‍ നിന്നും ഭരണാനുമതി നേടിയെടുക്കുകയും ചെയ്തു പഞ്ചായത്തില്‍ തകര്‍ന്നു കിടന്നിരുന്ന പൊതു മാര്‍ക്കറ്റ് ആധുനിക രീതിയില്‍ പുനരുദ്ധരിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് അവതരണം നിയമസഭയില്‍ സംസ്ഥാനധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന മാതൃകയിലാക്കി.തുടര്‍ന്നിങ്ങോട്ട് സേവനമനുഷ്ഠിച്ച എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ബജറ്റ് പ്രസംഗം നടത്തുന്നതിന് അതാത് ധനകാര്യസമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരെ സഹായിച്ചു ഇവിടെയും ഏറ്റവും കൂടുതല്‍ നികുതി പിരിച്ച് ജില്ലയില്‍ ഒന്നാമതായി.
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ എച്ച.സി ആയി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തില്‍ അവിടുത്തെ തൊഴിലുറപ്പ്.കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഭരണസമിതിയുടെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹനായി.ആലപ്പുഴ ജില്ലയിലെ തന്നെ ആര്യാട് ഗ്രാമപഞ്ചായത്തില്‍ അസി.സെകട്ടറിയായി ജോലി ചെയ്തിരുന്ന ഹ്രസ്വകാലയളവില്‍ പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതി വേഗം നല്‍കുന്നതിന് ഭരണസമിതിയെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു.
മലപ്പുറം പൊന്മുണ്ടം ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ ആണ് ഇദ്ദേഹത്തിന്റ കാര്യക്ഷമമായ പ്രവര്‍ത്തി കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഐഎസ്ഒ സര്ട്ടിഫിക്കേഷന് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നേടിയെടുക്കുവാന്‍ സാധിച്ചു.് അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയില്‍ ഏല്‍പ്പിക്കപ്പെട്ട മുഴുവന്‍ പദ്ധതികളും 100% വും നടപ്പാക്കുവാന്‍ കഴിഞ്ഞു ,അവിടുത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രേരണ നല്കി.
2018ലെ പ്രളയ സമയത്ത് വെള്ളം കയറി തുടങ്ങിയ പ്രദേശങ്ങളില്‍ സെക്രട്ടറിയോടൊപ്പം വെള്ളം നീന്തി ചെന്ന് വീടുകളില്‍ അകപ്പെട്ടു പോയവരെ പുറംലോകത്തിക്കുന്നതില് കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്തില്‍ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളില്‍ ഭരണസമിതിയെ വലിയ അളവില്‍ സഹായിച്ചു ഭരണസമിതിയോടൊപ്പം സംസ്ഥാന ശുചിത്വ മിഷന് മുമ്പില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. നികുതി പിരിിലും നൂറുശതമാനം എത്തിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തി.
പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തില്‍ പലതവണ സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുകയുണ്ടായി.പ്രശ്ന സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാതെ മുന്നോട്ട് പോകുന്നതില്‍ തന്റെ പ്രയത്നം ഏറെയെന്നു ജോസഫ് പറയുന്നു.
കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് തുറന്ന് അവരുടെ ഭക്ഷണ ഉള്‍പ്പെടെ നല്‍കുന്നതിന് ഭരണസമിതിയെ സഹായിച്ചു അതിഥി തൊഴിലാളികള്‍ക്കുള്ള ക്യാമ്പിനൊപ്പം തന്നെ പൊതു വിഭാഗത്തിനായി കമ്മ്യൂണിറ്റി കിച്ചനും ആരംഭിച്ചു. കുടുംബശ്രീ ജനകീയ ഭക്ഷണശാല ആരംഭിക്കുവാനും കോവിഡ് കാലത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചുകൊണ്ട് ദുര്‍ബല വിഭാഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം ചികിത്സ എന്നിവ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആശുപത്രികളില്‍ എത്തിക്കേണ്ടവരെ എത്തിക്കുകയും ഭക്ഷണ ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചു നല്‍കുകയും ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും അഭിനന്ദനങ്ങള്‍ അര്‍ഹമായിരുന്നു.
എറണാകുളം ജില്ലാ പഞ്ചായത്തില്‍ ജോലിയില്‍ പ്രവേശിച്ചത് മുതല്‍ ജില്ലാ പഞ്ചായത്തിനെഎല്ലാക്കാര്യത്തിലും ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍ കഠിനപരിശ്രമം നടത്തിക്കൊ ണ്ടിരിക്കുന്നു. ഷിജിം, വര്‍ണ്ണവസന്തം, , വര്‍ക്ക് ഫ്രം നെയ്ബര്‍ഹുഡ്, ഫുഡ് സ്ട്രീറ്റ്, പെണ്ണെഴുത്ത്,കവര്‍ ആന്‍ഡ് കെയര്‍ ,ആദിവാസി ശിശുമരരണം ഒഴിവാക്കുന്നതിനും അവരുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും ഉള്ള ഉണ്ണിക്ക് ഒരു മുത്തം .ഫാം ടൂറിസം,ഏതു സമയവും ഉപഭോക്താക്കള്‍ക്ക് പാല് ലഭ്യമാക്കുന്ന എനി ടൈം മില്‍ക്ക് ,, ചിത്രശാല, ട്രാന്‍സ്ജെന്‍ഡേഴ്സ് ഗ്രാമസഭ, ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക ക്ലിനിക്, ഇ-ഓട്ടോ, ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിന് കഴിവിന്റെ നല്ലൊരു പങ്കും നീക്കിവെച്ചു. ഔദ്യോഗിക ജീവിതം മാറ്റി വെച്ചാല്‍ കലാകായിരമാമാങ്കങ്ങളിലും ജോസഫ് അലക്സാണ്ടറിന് നൂറുമേനി തന്നെയാണ് മികവ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജോലി ചെയ്ത ഓഫീസുകളില്‍ എല്ലാം ജീവനക്കാരെ ഒരുപോലെ കോര്‍ത്തിണക്കുന്നതിലും ഉത്സാഹപൂര്‍വ്വം ജോലി ചെയ്യിക്കുന്നതിലും പ്രത്യേക നൈപുണ്യം ജോസഫിന്റെ പ്രത്യേകത തന്നെയാണ്് കൂടെ ജോലി ചെയ്ത എല്ലാ ജീവനക്കാര്‍ക്കും അതുകൊണ്ടുതന്നെ സഹപ്രവര്ത്തകന് എന്നതിലുപരി മുതിര്‍ന്ന സഹോദര സ്ഥാനമാണ് ലഭിച്ചിരുന്നത്.
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഒട്ടും വൈകിക്കാതെ നല്‍കുന്നതിലും നിയമങ്ങളെയും ചട്ടങ്ങളെയും ജനങ്ങള്‍ക്ക് പ്രയോജനകരമാം വിധം വ്യാഖ്യാനിച്ചുകൊണ്ട് കഴിയുന്നത്ര സേവനങ്ങള്‍ നല്‍കുന്നതിലും ഇക്കാലമത്രയും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി എന്നത് ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടുമാരും അടിവരയിട്ടു പറയുന്നു.
കുടുംബം : ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്തിലാണ് താമസം. .ഭാര്യ: ജിജി. വിദ്യാർത്ഥികളായ ആർദ്ര, അഭിഷിക്ത്, ആർച്ച എന്നിവരാണ് മക്കൾ.
ആഘോഷമായി പടിയിറക്കം
ജോസഫ് അലക്സാണ്ടർക്ക് യാത്രയയപ്പ് നൽകാൻ വിവിധ ജില്ലകളിൽ നിന്നായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് ആളുകളാണ് ജില്ലാ പഞ്ചായത്തിലെത്തിയത്. യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , വൈസ് പ്രസിഡൻ്റ് അഡ്വ എൽസി ജോർജ്, മുൻ പ്രസിഡൻ്റ് ഉല്ലാസ് തോമസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ജെ ജോമി , ആശാ സനൽ, കെ ജി ഡോണാ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ വകുപ്പുകളിലെ ജോയിൻ ഡയറക്ടർമാർ മറ്റ് ഉദ്യോഗസ്ഥ പ്രമുഖർ ജില്ലാ പ്ലാനിംഗ് ഓഫീസർ പ്ലാനിങ് ഓഫീസ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.