മൂവാറ്റുപുഴ: ജനങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്ന ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ നമുക്ക് ആശങ്കയുടെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ബാല സാഹിത്യകാരനും ആയിരുന്ന ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും സ്വാതന്ത്രം ഇല്ലാതാകുന്ന അവസ്ഥായണ് ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്. ജനാധിപത്യരംഗത്തും മാധ്യമ സ്വാതന്ത്ര മേഖലയിയലും സാമ്പത്തീക- വിദ്യാഭ്യാസ രംഗത്തും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ വെട്ടികുറച്ചുമെല്ലാം ഏകാതിപത്ഥ്യ നയങ്ങളാണ് കൊണ്ടുവരുന്നത്. ലോകത്താകെ നടപ്പിലാക്കി പരാജയപ്പെട്ട ഏകാതിപത്ഥ്യവും ആക്രമണ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലും തിരിച്ച് വരുന്നുവെന്ന സ്ഥിയാണ നിലവിലുള്ളത്. അഭിപ്രായങ്ങള്‍ പറയുന്നത് വ്യക്തിപരമായി അല്ല കാലത്ത് നിന്നും മാറി എം.പിമാരെ പുറത്താക്കി ബില്ലുകള്‍ പാസാക്കുന്ന രീതിയാണ് പാര്‍ലമെന്റില്‍ നപ്പാക്കുന്നത്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പടെ കേട്ടിരുന്ന കാലത്ത് നിന്നും ഈ കാലകഘട്ടം മാറിയത് എങ്ങനെയെന്ന് നാം ചിന്തിക്കണം. വിദ്യാഭ്യാസരംഗത്ത് എന്ത് വിഷയം പഠിപ്പിക്കണമെന്നും ഓരോ മേഖലയിലും എന്ത് ചെയ്യണമെന്നും തീരുമാനിക്കുന്ന തരത്തിലുള്ള കേന്ദ്രീക്യത നിലപാട് ജനങ്ങള്‍ക്ക് നിരാശയായിമാറുന്നുവെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ബാല സാഹിത്യകാരനും ആയിരുന്ന ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഏറ്റുവാങ്ങി. 50001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം മൂവാറ്റുപുഴ കബനി പാലസില്‍ നടന്ന ചടങ്ങല്‍ സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്നാണ് പാലോളിമൂഹമ്മദ് കുട്ടി സ്വീകരിച്ചത്.ചടങ്ങില്‍ ഫൗണ്ടേഷന് ചെയര്മാന് പ്രഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി.
എബനേസര്‍ ഫൗണ്ടേഷന്റെ എന്‍ഡോവ്മെന്റ് മുന്‍ എം.പി. ഡോ. സെബാസ്റ്റ്യള്‍ പോള്‍ കെ.എഫ്.ബി. അന്ധ വനിത തൊഴില്‍ പരിശീലന ഉല്പാദന കേന്ദ്രം പ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചു. 50001 രൂപയാണ് എന്‍ഡോവ്മെന്റ്. മുന്‍ എന്‍.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, മുന്‍ എം.എല്‍.എ എല്‍ദോ എബ്രാഹാം, റ്റി.വി.അനിത, കെ.പി. രാമചന്ദ്രന്, കമാണ്ടര്‍ സി.കെ.ഷാജി, റ്റി.എസ്.റഷീദ്, അജേഷ് കോട്ടമുറിയ്ക്കല്‍, സി.കെ.ഉണ്ണി, കെ.എം.ദിലീപ്, എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി പ്രമോദ് കെ. തമ്പാന് സ്വാഗതവും കുമാരനാശാന് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, നന്ദിയും പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ കറപുരളാത്ത വ്യക്തിത്വത്തിനുടമയണ് പാലോളി മുഹമ്മദ് കുട്ടിയെ പ്രഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. ജെ. പ്രസാദ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.