മൂവാറ്റുപുഴ : ആരോഗ്യ ചികിത്സാ രംഗത്തെ വേറിട്ട വ്യക്തിത്വം, കരുണയുടെ കാവലാള്‍ ഡോക്ടര്‍ സബൈന്‍ നിര്‍ദ്ധനരായ ഒന്‍പത് കുടുംബങ്ങള്‍ക്ക് കാരുണ്യഭവനങ്ങള്‍ ഒരുക്കുന്നു. അദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ആദ്യഘട്ടമായാണ് 9 വീടുകള്‍ പൂര്‍ത്തിയാക്കുക.
മൂന്ന് സെന്റ് ഭൂമിയില്‍ 600 ചതുരശ്ര വീടാണു ഓരോ കുടുംബത്തിനും നല്‍കുന്നത്. ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള അതിഥി ചാരിറ്റബിള്‍ സൊസൈറ്റിയാണ് പായിപ്ര പഞ്ചായത്തിലെ അര്‍ഹരായ കുടുംബംഗങ്ങളെ തെരഞ്ഞെടുത്തത്. ആറ് മാസത്തിനുള്ളില്‍ വീടുകള്‍ നിര്‍മിച്ച് കുടുംബങ്ങള്‍ക്കു കൈമാറും. രണ്ടാം ഘട്ടത്തില്‍ സമീപ പഞ്ചായത്തിലും നഗരസഭയിലും അര്‍ഹരായവര്‍ക്കു കൂടി വീടും ഭൂമിയും നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. സബൈന്‍ ശിവദാസ് പറഞ്ഞു.
പായിപ്രയില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ നിര്‍വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷതവഹിച്ചു. ഡോ. സബൈന്‍ ശിവദാസ്, ഡോ. സ്മിത സബൈന്‍, മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാന്, പഞ്ചായത്തംഗങ്ങളായ എം.സി. വിനയന്, എം.എ. നൗഷാദ്, ഷാജിത മുഹമ്മദാലി, നെജി ഷാനവാസ്, എ.ടി. സുരേന്ദ്രന്, വി.ഇ. നാസര്‍, മുന്‍ പഞ്ചായത്തംഗങ്ങളായ വി.എച്ച്. ഷഫീഖ്, വി.എം. നവാസ്,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അബ്ദുല്‍ മജീദ്, സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.