ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രേശ്നങ്ങളെക്കുറിച്ചും വിഷമഘട്ടത്തെ കുറിച്ചും മനസ് തുറന്ന് ലേഡി ഗാഗ. 19-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ബലാത്സംഗത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചുമാണ് തരാം സംസാരിച്ചത്. തുടർന്ന് താൻ വളരെയധികം മാനസിക പ്രേശ്നത്തിൽ കൂടി കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് ലേഡി ഗാഗ തുറന്ന് പറഞ്ഞത്.
ആപ്പിള്‍ ടിവി പ്ലസിൻ്റെ സിരീസ് യ ദി മി യു കാണ്ട് സീയിലായിരുന്നു താരത്തിൻ്റെ തുറന്നു പറച്ചില്. താൻ ആദ്യമായി സംഗീത ലോകത്തേക്ക് വന്ന കാലത്താണ് തനിക്ക് ഒരു നിര്‍മ്മാതാവില്‍ നിന്നും ദുരനുഭാവം ഉണ്ടായത്. അന്ന് തനിക്ക് 19 വയസായിരുന്നു. ഒരു നിര്‍മ്മാതാവ് തന്നോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ പറയുകയും പറ്റില്ലെന്ന് പറഞ്ഞ് താൻ അവിടെ നിന്നും ഇറങ്ങിപോകുകയുമായിരുന്നു. എന്നാൽ അവർ തൻ്റെ കരിയർ നശിപ്പിക്കുമെന്നും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഗാഗ പറയുന്നു. എന്നാല്‍ തന്നെ ബലാത്സംഗം ചെയ്ത വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ താൻ ആഗ്രഹിക്കുനില്ലനും അതൊക്കെ മറക്കാൻ ശ്രേമിക്കുകയാണെന്നും ഗാഗ കൂട്ടിച്ചേർത്തു