കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.നഴ്സിംഗ് വിദ്യാര്‍ഥികളായ ഇവരുടെ രണ്ട് പെണ്മക്കള്ക്കും വെട്ടേറ്റു.ഇവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബേബി ജീവനൊടുക്കുകയായിരുന്നു. വലിയ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സ്മിത സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.പ്രവാസിയായിരുന്ന ബേബി വര്‍ഷങ്ങളായി നാട്ടിലാണ്.
Home LOCALErnakulam ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; മക്കള്‍ക്കും വെട്ടേറ്റു
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; മക്കള്‍ക്കും വെട്ടേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം