കൊച്ചി: സമരം ചെയ്യുന്നവര്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിയമം കൈയ്യിലെടുക്കാതെ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കാതെയും നിയമം കൈയ്യിലെടുക്കാതെയും അത് ചെയ്യണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുത്. അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമരങ്ങള്‍ അക്രമാസക്തമാകുന്ന സാഹചര്യത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അക്രമ സമരങ്ങളോട് ആഭിമുഖ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.