കൊല്ലം : കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന് സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം. അദ്വൈദ് രാജീവിനാണ് മര്‍ദ്ദനമേറ്റത്. ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷന് സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മര്‍ദിച്ചതെന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന് റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന് പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.’ഇംപോസിഷന്‍ എഴുതാത്തതിന് നിര്‍ത്താതെ അടിച്ചു. കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാന്‍ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് അധ്യാപകന് പിന്നേയും അടിച്ചുവെന്ന് – അദ്വൈദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുന്‍പും റിയാസ് എന്ന അധ്യാപകന് മകനെ ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ട്.
പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താന്‍ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവില്‍ കുഞ്ഞിന് കിട്ടിയ മര്‍ദനം സഹിക്കാവുന്നതിലും അപ്പുറമാ ണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ട്യൂഷന് സെന്റര്‍ ഉപരോധിച്ചു. മര്‍ദ്ദിച്ച റിയാസെന്ന അധ്യാപകന് എതിരെ കേസെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.