കെഎസ്ആർടിസി തുറന്ന ഡബിൾ ഡെക്കർ ബസിൽ നഗരത്തിൻ്റെ ഒരു ദിവസത്തെ പര്യടനം ആരംഭിച്ചു. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്. ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
കിഴക്കേക്കോട്ടയിൽ നിന്ന് തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക, ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിലേക്കാണ് സർവീസ്. ഉച്ചയ്ക്ക് ശേഷമാണ് സർവീസ് നടക്കുന്നത്. സ്കൂൾ – കോളേജ് കുട്ടികൾക്കായി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കറിൽ നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചിട്ടുണ്ട്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.