ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.മഞ്ചേരിയിലാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ മന്ത്രിയുടെ കാറിൽ രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിൾ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.
മന്ത്രി വീണാ ജോർജിൻ്റെ കൈക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു. ബൈക്ക് യാത്രികൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.