ആലപ്പുഴ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം.ഹൗസ് ബോട്ടുകൾ, റോയിംഗ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, തോണികൾ, കയാക്കുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.