മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്. ഗോപീകൃഷ്ണന് അന്തരിച്ചു. 65 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മെട്രോ വാര്‍ത്തയ്ക്ക് പുറമേ മംഗളം, ദീപിക, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ ആഭ്യന്തര കലാപകാലത്ത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഗോപികൃഷ്ണന് തയ്യാറാക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സംസ്കാരം പിന്നീട്.