അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അവശതക കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു.
വ്യാഴാഴ്ചയോടെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തി. എന്നാല്‍ വീണ്ടും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകൾ