കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയർ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവർന്നത്. അന്നശേരി പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരാണ് അറസ്റ്റിലായത്. 3000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യകുപ്പികളാണ് വിവിധ ദിവസങ്ങളിലായി ഇവര്‍ മോഷ്ടിച്ചത്.
മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. നല്ല തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്.