കോട്ടയം: പ്രവേശനത്തിന് വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിച്ചെന്ന് കണ്ടെത്തിയ കൊച്ചിന് കോളേജ് മാനേജര്‍ തെറിച്ചു. പ്രമുഖ വ്യവസായി തോമസ് വയലാട്ടിനെയാണ് യൂണിവേഴ്സിറ്റി നീക്കിയത്. തട്ടിപ്പ് സംമ്പന്ദിച്ച് പി വി അഷറഫ് യൂണിവേഴ്സിറ്റിക്കും മന്ത്രി കെ.ടി ജലീലിനും നല്കിയ പരാതിയാലാണ് നടപടി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരാതിയില്‍ എംജി സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടും വെട്ടിപ്പും കണ്ടെത്തിയത്. സിന്‍ഡിക്കേറ്റ് അംഗം ഡോ.എം എസ്. മുരളിയുടെ നേത്യത്വത്തിലുള്ള മൂന്നംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവിധ പേരുകളിലായി വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ പിരിച്ചതായി അന്വേഷണ കമ്മിഷന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ് നടപടി എടുത്തത്.
പിടിഎ ,ഡവലപ്മെന്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പേരിലായി കോടികള്‍ പിരിച്ചെടുത്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചിയിലെ നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് അരനൂറ്റാണ്ട് മുമ്പ് തുടങ്ങിയ കൊച്ചിന് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊച്ചിന് കോളേജ്. ലക്ഷ്യത്തില്‍ നിന്നും മാറി പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴപണം പിരിച്ചെന്ന് പരാതി ഉയര്‍ന്നതോടെ ആദ്യകാല അംഗങ്ങള്‍ നടത്തിപ്പുകാര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു.
തോമസ്. ജെ. വയലാട്ടിന് പുറമേ പ്രമുഖ വ്യവസായികളടക്കമുള്ള ഉള്ഹസ് സറാഫ്, ജോര്‍ജ് മൂക്കന്, അരുണ്‍ മൂക്കന്, അഡ്വക്കേറ്റ് പി പി ജോക്കബ്, കിഷോര്‍ കുമാര്‍ ഷാംജി, രാജ്കുമാര് ഗുപ്ത, ഭരത് ഖോന, സണ്ണി മലയില്‍, എം. എല്‍ പരേഖ്, ദീപക് കുമാര്‍ ഷെട്ടി എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. അതേസമയം കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംമ്പന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ യൂണിവേഴ്സിറ്റിയിലും വിജിലന്‍സ് കോടതിയിലും പരാതിക്കാര്‍ ഹര്‍ജി നല്കി.