തിരുവനന്തപുരം: കലാസാഹിത്യ സാംസ്കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ നവഭാവന കാരുണ്യ ജ്യോതി പുരസ്കാരം ഡോ.എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റെര് ഡയറക്ടര്‍ പൂവച്ചല്‍ സുധീറിന് സമ്മാനിച്ചു. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയും ഡോ.ജോര്‍ജ് ഓണക്കൂറും ചേര്‍ന്നാണ് പുരസ്ക്കാരം സമ്മാനിച്ചത്.
പൊതുപ്രവര്‍ത്തനത്തിലും, സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളിലും വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും, ഡോ.എ.പി.ജെ.അബ്ദുല്‍ കലാം സ്റ്റഡിസെന്റെര് വഴി ഭിന്നശേഷികൂട്ടികള്ക്കും,ആദിവാസി – തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പ്രോജക്ടുകള്‍വഴി നല്കി വരുന്ന സ്കോളര്‍ഷിപ്പുകളും,, വേനല്‍കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്കുവാനായി പതിനായിരത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പൂവച്ചല്‍ സുധീറിനെ കാരണ്യ ജ്യോതി പുരസ്ക്കാരത്തിന് അര്‍ഹനാക്കിയതെന്ന് നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു. ഷീബയാണ് സുധീറിന്റെ ഭാര്യ. മക്കള്‍: ഹര്‍ഷാന, സ്വാലിഹ് മുഹമ്മദ്