തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യ ഷാപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി . എന്നാല്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ രണ്ടു പേര് കൂടി ജീവനൊടുക്കി അതോടെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യംവാങ്ങാം എന്ന ഉത്തരവ് പുറത്തിറക്കി .എന്നാല്‍ ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് . മദ്യത്തിന് കുറിപ്പ് നല്‍കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗം മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി-എക്സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കുറിപ്പ് എഴുതാത്തത്തിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടും. നടപടി എടുത്താല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ ജോസെഫ് ചാക്കോ പറഞ്ഞു.വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും.ഒരാള്‍ക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ല.