തിരുവനന്തപുരം: വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നികുതിയുള്‍പ്പടെയുള്ള എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍വീസ് സംഘടനകളുമായുള്ള കൂടിക്കഴ്ചയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് സര്‍ക്കാരിന് വലിയ മുതല്‍ മുടക്കാണ് വേണ്ടി വരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചെലവുണ്ട്- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങിയേക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം