കോതമംഗലം: യുവതിയുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ നേതാവ് അറസ്റ്റിലായി. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്. സമുദായ സംഘടനയുടെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രധാന ഭാരവാഹിയാണ് മനീഷ്. മുന്‍ ഭാരവാഹിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അംഗവും പൊലീസില്‍ പരാതി നല്കി.
വീഡിയോ കോള്‍ വഴി അബദ്ധത്തില്‍ നഗ്ന ദൃശ്യം പ്രതിയുടെ പക്കലത്തിയെന്നാണ് യുവതിയുടെ മൊഴി. ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.