പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറക്കും.
ആഴിയില്‍ അഗ്നി പകരുന്നതോടെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ചെയ്യാം. നേരത്തെ, മണ്ഡലപൂജകള്‍ക്ക് ശേഷം 27 ന് രാത്രി നട അടച്ചിരുന്നു.ജനുവരി 12ന് ആണ് എരുമേലി പേട്ട തുള്ളല്‍. തിരുവാഭരണ ഘോഷയാത്ര 13ന് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 15ന് ആണ് മകരവിളക്ക്.