കാസര്‍ഗോഡ്: നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഒരാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് നടന്ന പരിപാടിക്കിടെയായിരുന്നു ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്.
രാത്രി നടത്തത്തില്‍ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങിയത്. ‘പൊതുഇടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളിലായിരുന്നു രാത്രിനടത്തം സംഘടിപ്പിച്ചത്. കോട്ടയത്തും രാത്രിനടത്തത്തില്‍ പങ്കെടുത്തവരോട് മോശമായി പെരുമാറിയെന്നും പരാതികളുണ്ട്.