കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഒാഫീസറെ സ്ഥലംമാറ്റി. പി.ബി.അനിതയെ ഇടുക്കിയിലേക്കാണ് മാറ്റിയത്. പ്രശ്നത്തിന് കാരണം അനിതയടക്കമുള്ളവരുടെ നിരുത്തരവാദപരമായ സമീപനമെന്നാണ് കണ്ടെത്തല്‍.
ചീഫ് നഴ്സിങ് ഒാഫീസര്‍, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലംമാറ്റാന്‍ നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഒരു അറ്റന്‍ഡറെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വനിത അറ്റന്ഡര്മാരുള്പ്പടെ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഇത് മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതിന്റെ പേരിലാണ് അനിതയെ സ്ഥലം മാറ്റിയിരിക്കുന്നത്.