എറണാകുളത്തുനിന്ന് പഴക്കംചെന്ന മൃതദേഹം കണ്ടെത്തി. ഗോശ്രീ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി വിശ്വംഭരന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള വാക് വേയില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം പുറത്തേക്കെടുത്തു.