ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ആശംസിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.
പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ നമ്മുടെ ഓണമെന്നും ഗവര്‍ണര്‍ ആശംസിച്ചു.