തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയും കൂടെയുണ്ടായിരുന്നവരും വീണ്ടും ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും കൂട്ടാളികളും ഉൾപ്പെടെ ആറുപേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായത്.
ഫയർഫോഴ്സ് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും തുറക്കാനായില്ല. ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ കഴിയാതെയായത്. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ച പുതിയ എലിവേറ്ററിലാണ് തകരാർ സംഭവിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗികൾ കുടുങ്ങിക്കിടക്കുന്നത്.