ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. തോഷ് മണികരൻ ഏരിയയിൽ രാവിലെയാണ് സംഭവം. നടപ്പാലവും മദ്യവിൽപനശാലയും ഉൾപ്പെടെ മൂന്ന് താൽക്കാലിക കുടിലുകളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കുളു ടോറുള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രവീഷ് പറഞ്ഞു.
നദീതീരങ്ങളിൽ നിന്ന് ആളുകൾ താൽക്കാലികമായി മാറാനും അദ്ദേഹം ആഹ്വാനം ചെയ്തു. മഴക്കാലത്ത് നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പറഞ്ഞു.