മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി. നിലവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. മേഖലയിലെ ആശുപത്രികളിൽ ലഭ്യമായ കിടക്കകളുടെ എണ്ണം കൃത്യമായി കണക്കാക്കേണ്ടത് ആവശ്യമാണ്. താത്കാലിക ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നിർദേശവും നൽകി.