ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്.സംഭവത്തിൽ ഒരുമനയൂർ സ്വദേശി ഷെഫീക്കിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെഫീഖ്.ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബോംബ് സ്ക്വഡ് എത്തി നടത്തിയ പരിശോധനയിലാണ് നാടൻ ബോംബാണ് പൊട്ടിയതെന്ന് കണ്ടെത്തിയത്. ഷെഫീഖിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നതാണ് കണ്ടത്. പിന്നീട് സ്ഥലത്തു നിന്ന് ഗുണ്ടും വെളുത്ത കല്ലിന്റെ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തുവും കണ്ടെത്തുകയായിരുന്നു.