ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ഒരു യാത്രക്കാരൻ അസഭ്യവർഷവും കയ്യേറ്റശ്രമവും. അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. ഈ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു.
ബസിൽ കയറിയതിനു ശേഷവും കണ്ടക്ടർ യാത്രക്കാരെ ടിക്കറ്റ് എടുക്കാൻ ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, പണം കൃത്യമായി നൽകിയില്ല. ഇതായിരുന്നു പ്രകോപനകാരണം. വീണ്ടും ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചതോടുകൂടിയാണ് യാത്രക്കാർ രൂക്ഷമായ അസഭ്യവർഷവും അധിക്ഷേപവും നടത്തിയയത്. കായംകുളത്ത് നിന്ന് അടൂരിലേക്ക് ലേക്ക് വന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച വൈകീട്ട്സംഭവം.ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ എന്നും വീട്ടിൽ കഞ്ഞിവെച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു കണ്ടക്ടറെ അധിക്ഷേപിച്ചത്.