പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം പിഴയും വിധിച്ച് കോടതി. 42കാരനായ പിതാവാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതിക്ക് പിഴയടക്കായൻ സാധിച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകൾ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്കേസില് പ്രോസിക്യൂഷന് ഭാഗം 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകള്‍ ഹാജരാക്കി. പ്രതിയെ താനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.