വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു.രാവിലെ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ ഇവിടെയെത്തി വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തൊട്ടുപിന്നാലെ മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാരണങ്ങളാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താനായില്ല. അതിനിടെ, സമീപത്തെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയും ഇന്നു രാവിലെയും പരിശോധന നടത്തി. പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല.