കൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്.
കേരളത്തിൽ ചാവേർ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ ആസൂത്രകൻ സഹ്റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി. റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.