കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവില മുകളിലേക്ക്. ഒരുഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,800 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,795 രൂപയിലും ഒരു പവന് 18 കാരറ്റിന് 38,360 രൂപയിലുമെത്തി.
തിങ്കളാഴ്ച സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വർണ വിപണിയില്‍ പ്രതിഫലിക്കുന്നത്.