നെയ്യാറ്റിന്‍കര സംഭവത്തില്‍ ആത്മഹത്യ ചെയ്തവരുടെ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി കരുതല്‍ തടങ്കലിലാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വാസന്തി നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കള്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ല. തന്റെ ഭൂമി ആയതിനാലാണ് അനുകൂലമായ വിധി വന്നതെന്നും വാസന്തി പറഞ്ഞു. എന്നാല്‍ പിന്നീട് വാസന്തി നിലപാട് മാറ്റി. ഭൂമി വിട്ടു നല്‍കില്ലെന്ന് പരാതിക്കാരി പറഞ്ഞു.
വസ്തു വിട്ടു കൊടുക്കാന്‍ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നും തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു. അതേസമയം ഭൂമി ആരുടെ പേരിലും എഴുതി നല്കാന് തയാറാണെന്നും ഗുണ്ടായിസം കാട്ടിയവര്‍ക്ക് നല്‍കില്ലെന്നും വാസന്തി പറഞ്ഞു.