കൊല്ലം: വെണ്ടർ വിദ്യാധിരാജ സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച സംഭവത്തില്‍ ഒരു കാറും മൂന്ന് ആഡംബര ബൈക്കുകളും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കാർ ഓടിച്ചിരുന്ന ഉടമ അഭിഷാന്തിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇനി നാല് ആഡംബര ബൈക്കുകൾ കൂടി കിട്ടാനുണ്ട്. സംഭവത്തിന് പിന്നിൽ ഇവന്റ് മാനേജ്മെന്റ് സംഘമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം, നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾ ക്കെതിരെയുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുകയാണ്. 194 ബസ്സുകൾ ഇതുവരെ പരിശോധിച്ചു. പിഴയായി 29,4550 രൂപ ഈടാക്കി. കുറ്റകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ നടപടി സ്വീകരിച്ചു. പെർമിറ്റ് സസ്പെന്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി 18 വാഹനങ്ങള്‍ക്ക് നോട്ടീസ് നൽകി.