തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ 3 മണിക്കൂറായി വൈദ്യുതി മുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
രണ്ട് മണിക്കൂറായിട്ടും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിക്കാതെ വന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ രോഷാകുലരായി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. രോഗികള്‍ സുരക്ഷിതരാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആശുപത്രിയിലുണ്ടെന്നും തങ്ങളുടെ ബന്ധുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയുമെന്നുമാണ് രോഷാകുലരായ കൂട്ടിരിപ്പുകാര്‍ ചോദിക്കുന്നത്. പൊലീസും രോഗികളുടെ ബന്ധുക്കളും തമ്മില്‍ ആശുപത്രി പരിസരത്ത് വലിയ വാക്കുതര്‍ക്കം നടക്കുന്നുണ്ട്.