മണ്ണിടിച്ചിലിൽ തകർന്ന ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമോയെന്ന് വ്യക്തമല്ല. നേവി സംഘം നദിയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായും നിർത്തിയതായി അർജുൻ്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചാലും മേഖലയിൽ അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തുടരുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകുന്നു. എന്നാൽ, ദേശീയപാതയിലെ മണ്ണ് നീക്കാൻ ഒരു ജെസിബിയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
ഇതിനിടെ ഷിരൂരിൽ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജർ എം. ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്നുള്ള ടെക്നിക്കൽ സംഘം ഷിരൂരിൽ എത്തും. ആറ് നോട്ടിൽ കൂടുതൽ ഒഴുക്കുള്ള ഗംഗാബാരി നദിയിൽ ഡ്രഡ്ജിംഗ് ഉപയോഗിച്ച് മണ്ണ് നീക്കുന്നത് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു.