തൃശൂര്‍ കുന്നംകുളത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനുമാണ് പോലീസ് പിടിയിലായത്. ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന് പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നിവരെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. യുവതി രക്ഷയില്ലെന്ന് മനസിലായപ്പോള്‍ ഭര്‍ത്താവിന്റെ ഒപ്പം പോകാന്‍ ശ്രമം നടത്തി. കോടതിയില്‍ യുവതി വികാര ഭരിതമായ രംഗങ്ങള്‍ കൊണ്ട് നിയമ പാലകരെ കീഴടക്കാന്‍ നോക്കി. എന്നെ ജയിലില്‍ വിടരുത് എന്നും പറഞ്ഞ് ഭര്‍ത്താവിനേ ചേര്‍ത്ത് പിടിച്ചു. കാമുകനെ വേണ്ടെന്നും യുവതി പറഞ്ഞു. എന്നെ ഭര്‍ത്താവിനൊപ്പം വിടണമെന്നും ജയിലില്‍ വിടരുതെന്നും കൈകൂപ്പി മല്ലിക കോടതിയോട് അപേക്ഷിച്ചു. എങ്കിലും കുറച്ച് നാള് ജയിലില്‍ കിടന്നിട്ട് വാ എന്ന് കോടതിയും വിധിച്ചു. ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താത്പര്യം അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
Home Crime & Court കുന്നംകുളത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍