കൊട്ടാരക്കര ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കൊട്ടാരക്കര – ദിണ്ഡുകല്‍ ദേശീയ പാതയില്‍ ചോറ്റി പാലാമ്പടം സ്കൂളിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന നെടുംകണ്ടം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അഞ്ച് പേര് വാഹനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും സാരമായ പരിക്ക് ഇല്ല. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് സ്ക്കൂള് മതിലില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു.